
കഴിഞ്ഞദിവസമായിരുന്നു തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. നടൻ ജയറാമും ഭാര്യ പാർവതിയും മകൻ കാളിദാസും മരുമകള്‍ തരിണിയും നടൻ ദുല്‍ഖർ സല്‍മാനുമെല്ലാം തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. പിന്നാലെ ഇത് വലിയ ചർച്ചകള്‍ക്കിടയാക്കി.
മലയാളികളായ താരങ്ങള്‍ക്ക് എങ്ങനെ തമിഴ്നാട്ടില്‍ വോട്ട് വന്നെന്നാണ് പലരുടെയും ചോദ്യം. പലരും താരങ്ങളെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി രംഗത്തെത്തിരിക്കുകയാണ് കാളിദാസ് ജയറാം. ഒരു വ്ലോഗറുടെ ചോദ്യത്തിനാണ് കമന്റായി കാളിദാസ് മറുപടി രേഖപ്പെടുത്തിയത്.
‘ഞാൻ ചെന്നെെയില്‍ താമസിക്കുന്ന ആളാണ്. അത്രയേ ഉള്ളൂ. ഞാൻ താമസിക്കുന്നത് അവിടെയാണ് അതിനാലാണ് അവിടെ വോട്ട് ചെയ്യുന്നത്’- എന്നാണ് താരത്തിന്റെ മറുപടി. നിരവധിപേർ നടനെ പിന്തുണച്ചു രംഗത്തെത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group








