Spread the love

തൃശൂർ:തൃശ്ശൂര്‍ പടിയൂരിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തിരയുകയാണ്.

video
play-sharp-fill

കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ് പറയുന്നു. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ച് കുറിപ്പുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടിൽ അന്നേ ദിവസം കണ്ടിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group