
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഉണ്ടായ കത്തിക്കുത്തിൽ 26 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു.
ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംക്ഷന് സമീപമുള്ള നോർത്ത് റോഡിൽ വച്ച് കുത്തേറ്റ ഗുർഭേജ് സിങ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിനു പരുക്കേറ്റു.
കത്തിക്കുത്ത് നടന്നതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുർഭേജ് സിങ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30 നും ഇടയിൽ പ്രായമുള്ള ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ വിട്ടയച്ചു. ഒരാൾക്ക് ജാമ്യം അനുവദിച്ചു. ഇയാൾ പിന്നീട് കോടതിയിൽ ഹാജരാകണം.







