Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല: മാതാവിന്‍റെ നഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.റാന്നി സ്വദേശിയായ സാജന്‍ (52) ആണ് അറസ്റ്റിലായത്. നാലുകോടി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വര്‍ഷങ്ങള്‍ക്ക് മുൻപ് മുംബൈയില്‍ യുവതിയുടെ മാതാവും പ്രതി സാജനും അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. അന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രതി യുവതിക്കും മറ്റ് ബന്ധുക്കള്‍ക്കും അയച്ചു നല്‍കി പണം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന സാജന്‍റെ ഭീഷണിയെ തുടര്‍ന്ന് യുവതി തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.