play-sharp-fill
പ്രണയം ഒരിക്കലൂം നശിക്കില്ല,ലിസിയെ ഇപ്പോഴും പ്രണയിക്കുന്നു.അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു ! വികാരഭരിതനായി പ്രിയദര്‍ശന്‍.

പ്രണയം ഒരിക്കലൂം നശിക്കില്ല,ലിസിയെ ഇപ്പോഴും പ്രണയിക്കുന്നു.അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു ! വികാരഭരിതനായി പ്രിയദര്‍ശന്‍.

സ്വന്തം ലേഖകൻ

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായിരുന്നു നടി ലിസി. തന്റെ പതിനാറാം വയസ്സില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ 1984 ല്‍ ആയിരുന്നു ലിസിയുടെ അരങ്ങേറ്റം.

പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്താണ് ലിസി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ വിജയത്തോടെ ലിസിയും പ്രിയദര്‍ശന്‍ വേഗം സൗഹൃദത്തിലായി. തുടര്‍ന്ന് പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി. ശേഷം ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 സിനിമകളില്‍ ലിസി അഭിനയിച്ചു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 1990 ഡിസംബര്‍ 13 നാണ് ഒടുവില്‍ ഇരുവരും വിവാഹിതരായത്.തുടക്കത്തില്‍ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. സിദ്ധാര്‍ത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളാണ് ലിസിക്കും പ്രിയദര്‍ശനുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് പ്രിയദര്‍ശനുമായുള്ള ബന്ധത്തില്‍ നിന്ന് നിയമപരമായി പുറത്തുകടക്കാന്‍ ലിസി തീരുമാനിച്ചത്.പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനുള്ള കാരണം മക്കള്‍ക്ക് അറിയാമെന്നും ലിസി അക്കാലത്ത് പറഞ്ഞിരുന്നു.വിവാഹമോചന ശേഷം നടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് എല്ലാം വളരെ ഭംഗിയായി തോന്നുമെന്നും എന്നാല്‍ ഉള്ളില്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും ആയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

കുടുംബകാര്യങ്ങളില്‍ പ്രിയദര്‍ശന്‍ അലസനായിരുന്നെന്നും ലിസിക്ക് യാതൊരു ബഹുമാനവും നല്‍കിയിരുന്നില്ലെന്നും അതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.പ്രിയദര്‍ശന്റെ പരസ്ത്രീബന്ധമാണ് ലിസിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചതെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു.പ്രിയദര്‍ശന്‍ ഇപ്പോഴും പറയുന്നത് പ്രണയം ഒരിക്കലൂം നശിക്കില്ല, വേര്‍പിരിഞ്ഞ ശേഷവും താന്‍ ലിസിക്കായി കാത്തിരിക്കുക യാണെന്നാണ്.

ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പഴയ ബന്ധത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന നിലപാടിലാണ് ലിസി.ഇപ്പോള്‍ സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് ലിസി. തന്റെ സുഹൃത്തുക്കളുമൊത്ത് ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുകയാണ് ലിസ്സി ഇപ്പോള്‍.

ഖുശ്ബു, സുഹാസിനി പൂര്‍ണിമ ജയറാം തുടങ്ങുയവരാണ് നടിയുടെ അടുത്ത സുഹൃത്തുക്കള്‍. ഇവര്‍ ഒന്നിച്ച് സിനിമ കാണാന്‍ പോകുന്നതും പുറത്ത് പോകുന്നതുമായ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.