video
play-sharp-fill

നേരം പോക്കിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞിന്റെ അടക്കം മൂന്നു ജീവൻ: ഫെയ്ക്ക് അക്കൗണ്ടിലെ അനന്തു ചാറ്റ് ചെയ്ത് നടന്നത് മരണത്തിലേയ്ക്ക്; മൂന്നു പേരുടെ ജീവിതം ഇല്ലാതാക്കിയത് തമാശക്കളി

നേരം പോക്കിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞിന്റെ അടക്കം മൂന്നു ജീവൻ: ഫെയ്ക്ക് അക്കൗണ്ടിലെ അനന്തു ചാറ്റ് ചെയ്ത് നടന്നത് മരണത്തിലേയ്ക്ക്; മൂന്നു പേരുടെ ജീവിതം ഇല്ലാതാക്കിയത് തമാശക്കളി

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികൾ നടത്തിയ ചാറ്റിങ്ങിലൂടെ നഷ്ടമായത് ഒരു പിഞ്ചു കുഞ്ഞിന്റെ അടക്കം മൂന്നു ജീവനുകൾ. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർക്ക് അടക്കമാണ് മരണം സംഭവിച്ചത്.

നേരംപോക്കിനായാണ് ആര്യയും ഗ്രീഷ്മയും ‘അനന്തു’ എന്ന പേരില് രേഷ്മയുമായി ഫെയ്‌സ്ബുക്കിലൂടെ ചാറ്റ്‌ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ‘അനന്തു’വുമായുള്ള സൗഹൃദം പ്രണയമായതോടെ ചാറ്റിങ് മണിക്കൂറുകൾ നീണ്ടു. യുവതികൾ ഒരു സന്ദേശം നൽകിയാൽ രേഷ്മയിൽ ്‌നിന്ന് മറുപടിയായി 20 മെസേജ് ലഭിക്കുമായിരുന്നു.

കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശുവിനെ കണ്ടെത്തുകയും മരിക്കുകയും ചെയ്തശേഷവും ഇരുവരും വ്യാജ അക്കൗണ്ട് വഴി രേഷ്മയ്ക്ക് സന്ദേശം അയച്ചിരുന്നു.

രേഷ്മ ഗർഭിണിയാണെന്ന വിവരം ഇരുവരും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് അനുമാനം. കേസിൽ അറസ്റ്റിലായതോടെയാണ് രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ഇവര് അറിഞ്ഞതെന്നും പൊലീസ് കരുതുന്നു.

ഒടുവിൽ തമാശ കൈവിട്ടുപോയതോടെ ഇരുവരും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നെന്ന് പൊലിസ് പറയുന്നു.

ഗ്രീഷ്മയ്ക്ക് അനന്തു എന്ന അക്കൗണ്ട് കൂടാതെ അഞ്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് കൂടിയുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു.

കല്ലുവാതുക്കൽ മേവനക്കോണത്തെ കുടുംബവീട്ടിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ രേഷ്മ, വിഷ്ണുവിന്റെ സഹോദരന് രഞ്ജിത്തിന്റെ ഭാര്യ ആര്യ, വിഷ്ണുവിന്റെ അമ്മ എന്നിവര് താമസിച്ചിരുന്നത്. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു വിഷ്ണുവിന്റെ സഹോദരിയുടെ വീടും.

സഹോദരിയുടെ മകളാണ് ഗ്രീഷ്മ. രേഷ്മ, ഗ്രീഷ്മ, ആര്യ എന്നിവര് അടുത്ത സുഹൃത്തുക്കളുമായിരുന്നു. 10 മാസം മുമ്പ് വിഷ്ണുവും രേഷ്മയും ഊഴായിക്കോട്ടേക്ക് താമസം മാറി.