Spread the love

അമരാവതി: ഭാര്യയുടെ പൊണ്ണത്തടിയെ തുടർന്ന് അസ്വസ്ഥനായ യുവാവ് ഭാര്യയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം നടന്നത്. പ്രൊദ്ദതൂർ സ്വദേശിയായ കിരണ്‍ (45) ആണ് ഭാര്യ പത്മജയെ (31) കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

video
play-sharp-fill

യൂട്യൂബറില്‍ നിന്ന് വാങ്ങിയ വിഷപദാർത്ഥം മിഠായിയില്‍ കലർത്തി നല്‍കിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഏറെ നാളായി ഇവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യയുടെ അമിതവണ്ണവും ജങ്ക് ഫുഡിനോടുള്ള അമിത ഇഷ്ടവുമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.

കിരണിന് ഹൈദരാബാദ് സ്വദേശിനിയുമായി വിവാഹേതര ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് യുവതി അറിഞ്ഞതോടെ ബന്ധം കൂടുതല്‍ വഷളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ച കിരണ്‍ വിഷം നല്‍കി കൊല്ലാനുള്ള മാർഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടെയാണ് ഒരു യൂട്യൂബറുമായി ബന്ധപ്പെട്ട 80,000 രൂപ നല്‍കി വിഷം വാങ്ങിയത്.