Spread the love

ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ വരുമ്പോള്‍ സാധാരണയായി രണ്ട് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍‌ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒന്നുകില്‍ ക്രെഡിറ്റ് കാർഡ് ബില്‍ പൂർണമായി അടയ്ക്കാം, അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കുടിശിക (minimum due) മാത്രമായും അടയ്ക്കാം.

video
play-sharp-fill

പ്രലോഭനകരമായി തോന്നാമെങ്കിലും ഏറ്റവും കുറഞ്ഞ കുടിശിക ഓപ്ഷൻ തിരഞ്ഞെടുക്കുമ്ബോള്‍ ചില പോരായ്മകള്‍ ഉണ്ട്. ഉപയോക്താക്കള്‍ മുഴുവൻ ബില്ലും ഒറ്റയടിക്ക് ക്ലിയർ ചെയ്യുന്നതാണ് അഭികാമ്യം. ക്രഡിറ്റ് കാര്‍ഡിന്റെ മുഴുവന്‍ ബില്ലും അടയ്ക്കുന്നതു കൊണ്ടുളള നേട്ടങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് വളരെ ഉയർന്നതാണ്. പ്രതിമാസം 2 മുതല്‍ 3 ശതമാനം വരെ പലിയ ഈടാക്കാം. ഉദാഹരണത്തിന് നിങ്ങള്‍ പേയ്‌മെന്റ് മൂന്ന് മാസം വൈകിപ്പിച്ചാല്‍ മൊത്തം ബില്ലിന്റെ 9 ശതമാനം പലിശ ഇനത്തില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന കാര്യം ഓര്‍ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലിശരഹിത കാലയളവ്: 45 ദിവസത്തെ പലിശരഹിത കാലയളവിന്റെ പ്രധാന നേട്ടം കാർഡ് ഉടമകള്‍ക്ക് ആ സമയത്ത് പലിശ നല്‍കേണ്ടതില്ല എന്നതാണ്. എന്നാല്‍ ഈ കാലയളവ് അവസാനിക്കുമ്ബോള്‍ ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തിയ തീയതി മുതല്‍ പലിശ ഈടാക്കാന്‍ തുടങ്ങുന്നതാണ്. പലിശരഹിത കാലയളവിന്റെ അവസാനം മുതല്‍ അല്ല പലിശ ഈടാക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ക്രെഡിറ്റ് സ്കോര്‍: മുഴുവൻ ബില്ലും അടയ്ക്കാതെ ഏറ്റവും കുറഞ്ഞ തുക മാത്രം അടയ്ക്കുന്നത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുന്നു.

സാമ്ബത്തിക ബാധ്യത: മുഴുവൻ ബില്ലും അടയ്ക്കാതിരിക്കുമ്ബോള്‍ പലിശയും വൈകിയ തിരിച്ചടവ് ചാർജുകളും കുമിഞ്ഞു കൂടും. ഇത് കാർഡ് ഉടമയെ വലിയ സാമ്ബത്തിക ബാധ്യതയിലേക്ക് തള്ളിവിടും.

തെറ്റായ ശീലം: മുഴുവൻ തുകയും അടയ്ക്കുന്നതിനുപകരം ഒരു ചെറിയ തുക നല്‍കുന്ന പ്രവണത തെറ്റായ ശീലം വളർത്തിയെടുക്കും. അതുകൊണ്ട് ഇത് പരമാവധി ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്.