സിപിഎമ്മില്‍ തലമുറമാറ്റം ; 75 വയസ്സ് പിന്നിട്ടവര്‍ നേതൃനിരയില്‍ നിന്ന് പുറത്തേക്ക്

സിപിഎമ്മില്‍ തലമുറമാറ്റം ; 75 വയസ്സ് പിന്നിട്ടവര്‍ നേതൃനിരയില്‍ നിന്ന് പുറത്തേക്ക്

സ്വന്തം ലേഖകൻ

ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി.

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കൾ ഉപരി കമ്മിറ്റിയിൽ നിന്ന് പുറത്താക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ ഇക്കാര്യം സ്ഥിരീകരിച്ചു.

എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാവണമെന്നതും നിർബന്ധമാക്കിയതായി കോടിയേരി അറിയിച്ചു.

പുതിയ ആളുകൾക്ക് പാർട്ടിയിൽ അവസരം കൊടുക്കണം.

പ്രായപരിധി കടന്നതിനാൽ പലരും പുറത്തുപോവേണ്ടി വരും.

അലവൻസ്, വൈദ്യസഹായം, മറ്റ് സഹായങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നൽകിയിരുന്നില്ല.