
കോട്ടയം:വേമ്പനാട്ടുകായലിൽ അനധികൃത ചീനവലകൾ സ്ഥാപിച്ചും, നിയമാനുസൃതമായ കരം ഒടുക്കാതെയും മീൻ പിടിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് വകുപ്പിന്റെ നിയമാനുസൃത രജിസ്‌ട്രേഷൻ ഉള്ള ചീനവലകൾക്ക് കരം കുടിശ്ശിക ഉണ്ടെങ്കിൽ രജിസ്‌ട്രേഷൻ
സർട്ടിഫിക്കേറ്റ്, ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട രേഖകളുമായി വൈക്കം ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസിൽ എത്തി കരമടയ്ക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരത്തിന് 04812566823 എന്ന നമ്പരിൽ ബന്ധപ്പെടണം







