സി.പി.എമ്മിന്റെ ദലിത് പ്രേമം വെറും നാടകം ,ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: എൻ.ഹരി
സ്വന്തം ലേഖകൻ
കോട്ടയം:- വാളയാറിലെ പെൺകുട്ടികൾ പീഢനത്തെ തുടർന്ന് മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടികളിൽ പ്രതിഷേധിച്ച് ഭാരതീയ ജനത പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ” പ്രതിഷേധ ജ്വല ” സംഘടിപ്പിച്ചു .ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ .ഹരി പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു .
കേരള സർക്കാരിന്റെ പട്ടികജാതി സ്നേഹം വെറും മുഖം മൂടി മാത്രമാണു് .നാഴികയ്ക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷ ,കുട്ടികളുടെ സുരക്ഷ എന്നു പറയുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പ്രതികളായിട്ടുള്ള കേസാണ് വാളയാറിലേത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണപ്പെട്ട കുട്ടികളുടെ കുടുംബത്തെ സർക്കാർ സംരക്ഷിച്ചില്ല എന്നു മാത്രമല്ല ,പ്രതികൾക്ക് വേണ്ട സഹായമൊരുക്കാനും സി.പി.എം പാർട്ടി സഖാക്കൾ ശ്രദ്ധിച്ചു .
അതിനു വേണ്ടി അഭിഭാഷകനായി നിയോഗിച്ചത് ശിശുക്ഷേമ വകുപ്പ് ജില്ലാ മേധാവിയേ .കേവലം പതിനൊന്നും, എട്ടും വയസ്സുള്ള പെൺകുട്ടികൾ ഒൻപതടി ഉയരത്തിലുള്ള ഉത്തരത്തിൽ തൂങ്ങി മരിച്ചെന്ന വസ്തുത പോലും സമാന്യ ബോധമുള്ള ജനം വിശ്വസിച്ചിട്ടില്ല .ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെല്ലാം സി.പി.എം പ്രവർത്തകരാണ് .
കേസ് അന്വേഷണ സമയത്തേ അട്ടിമറി സാധ്യത ചൂണ്ടി കാട്ടിയവരുടെയെല്ലാം വായടപ്പിച്ചത് ” നവോത്ഥാന മൂല്യമൂട്ടിയുറപ്പിക്കാൻ പട്ടികജാതിക്കാർക്കും ,വനിതകൾക്കും തുല്യനീതി ഉറപ്പാക്കുമെന്നു പറഞ്ഞായിരുന്നു ” .അന്ന് ഉത്തരേന്ത്യയിലേക്ക് നോക്കിയിരുന്ന ചില സാംസ്കാരികനായകർ കയ്യടിച്ചാണ് പിണറായിയുടെ വാക്കുകളേ സ്വീകരിച്ചത് .
കത്വ, ഉന്നാവ് സംഭവങ്ങളേ സംഘപരിവാറിന്റെ തലയിൽ കെട്ടിവെയ്ക്കാൻ വ്യഗ്രത കാണിച്ച സാംസ്കാരിക നായകരും ,അന്തിചർച്ച കമ്മറ്റിക്കാരും ,കവിതയെഴുതി വിലപിച്ച കവികളും വാളയാർ സംഭവത്തിൽ മൗനം പാലിക്കുന്നത് പിണറായി എന്ന സ്വേച്ഛാതിപതിയേ പേടിച്ചിട്ടാണ് .
ഈ സാംസ്കാരിക നായകരെല്ലാം കേവലം സി.പി.എമ്മിന്റെ വിഴുപ്പലക്കികൾ മാത്രമാണ് . ദലിത് പ്രേമം നാടിച്ച് തെരുവിലിറങ്ങിയ പഴയക്കാല സ്ത്രീ സമത്വവാദികളായ വനിതാ നേതാക്കൻമാരും ഒളിവിലാണ് .കാരണം ഇത് കേരളമാണ് .ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളേ മൂടിവയ്ക്കാനാണ് ചില മാധ്യമങ്ങളും ശ്രമിക്കുന്നത് .
കേരളത്തിലെ സൈബർ സഖാക്കളും ഈ വാർത്തകൾ കാണുന്നില്ല .അവരും ഉത്തരേന്ത്യയിലേക്ക് നോക്കിയിരിപ്പാണ് .ഉത്തരേന്ത്യയിലെ ചില നിസാരസംഭവങ്ങളേ വർഗ്ഗീയതയുടെ വിഷം പുരട്ടി കേരളത്തിലെ ജനങ്ങളിൽ ഭീതി വിതയ്ക്കുവാനല്ലാതെ ,യഥാർത്ഥ വിഷയങ്ങളിൽ പ്രതികരിക്കാൻ ഇവരും കൂട്ടാക്കുന്നില്ല .
മരണപെട്ട പെൺകുട്ടികളുടെ അമ്മ തന്നെ സി.പി.എമ്മിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു .പ്രതികൂട്ടിൽ സി.പി.എമ്മാണ് .ആത്മാർത്ഥതയുള്ള മുഖ്യമന്ത്രിയാണെങ്കിൽ , തന്റെ പാർട്ടി പ്രവർത്തകർ ചെയ്ത തെറ്റിന് ,അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന് രാജിവെയ്ക്കണമായിരുന്നു .
ഉത്തരേന്ത്യൻ ദലിതനു വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും ,കേരളത്തിലെ ദലിതരേ കൊന്നൊടുക്കുകയും ചെയ്യുന്ന നിലപാടിൽ നിന്നും സി.പി.എം പിൻമാറണമെന്നും പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്ത് എൻ .ഹരി പറഞ്ഞു .
നേരത്തെ ഗാന്ധി പ്രതിമയുടെ മുന്നിൽ മെഴുകുതിരി തെളിയിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ജ്വാലയിൽ പങ്കു ചേർന്നു .പട്ടികജാതിമോർച്ച ജില്ലാ അധ്യക്ഷൻ എൻ .കെ .റെജി അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ,
കെ.ഗുപ്തൻ ,ടി.എൻ .ഹരികുമാർ , എം.വി ഉണ്ണികൃഷണൽ , ലിജിൻ ലാൽ ,സി.എൻ സുഭാഷ് ,കൃഷ്ണ കുമാർ നീറിക്കാട്, ഭുവനേശ് ,പി .ഡി .രവീന്ദ്രൻ ,പ്രദീപ് അമര, നന്ദൻ നട്ടാശ്ശേരി, രവിന്ദ്രനാഥ് വാകത്താനം, ലാൽകൃഷ്ണ, റ്റി.എ.ഹരി കൃഷ്ണൻ, പി.സുനിൽകുമാർ, പി.ജി.ബിജുകുമാർ, ഹരിപ്രസാദ്, സുദീപ് നരായണൻ, ജയചന്ദ്രൻ ,ജോമോൻ പനച്ചിക്കാട് ,രാജു വാഴപ്പള്ളി, ബിനോയ് എന്നിവർ സംസാരിച്ചു .