Spread the love

കണ്ണൂർ: പാർട്ടിയുടെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനുമെതിരെ വിമർശന ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. ‘പാർട്ടിയാണ് വലുത്, വ്യക്തികളല്ല’ എന്ന തലക്കെട്ടോടെയായിരുന്നു ബോർഡുകൾ.

video
play-sharp-fill

നിലവിലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഫ്ലക്സുകളിലുണ്ടായിരുന്നത്. പി. ജയരാജൻ, എം. സ്വരാജ് എന്നിവരെ മുൻനിരയിൽ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. മുഖ്യമന്ത്രിയെയും എം.വി. ഗോവിന്ദനെയും പേരെടുത്ത് വിമർശിക്കുന്ന പരാമർശങ്ങളും ബോർഡിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സംഭവം.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിപിഎം പ്രവർത്തകർ തന്നെ ഫ്ലക്സുകൾ നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group