play-sharp-fill
കറവക്കാരൻ ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് അറക്കാൻ കൊടുത്തു; സംഭവം കോട്ടയം പൂവന്തുരുത്തിൽ; കറന്നുകൊണ്ടിരുന്ന പശുവിനെ കറവക്കാരൻ വിറ്റത് 10000 രൂപയ്ക്ക്; പശു ഇറച്ചി പോത്തിറച്ചിയായി നാട്ടുകാർക്ക് വിറ്റ അറവുകാരനും കറവക്കാരനും ഈസ്റ്റ് പോലീസിന്റെ പിടിയിൽ

കറവക്കാരൻ ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് അറക്കാൻ കൊടുത്തു; സംഭവം കോട്ടയം പൂവന്തുരുത്തിൽ; കറന്നുകൊണ്ടിരുന്ന പശുവിനെ കറവക്കാരൻ വിറ്റത് 10000 രൂപയ്ക്ക്; പശു ഇറച്ചി പോത്തിറച്ചിയായി നാട്ടുകാർക്ക് വിറ്റ അറവുകാരനും കറവക്കാരനും ഈസ്റ്റ് പോലീസിന്റെ പിടിയിൽ

കോട്ടയം : പൂവന്തുരുത്തിലെ വിമുക്തഭടന്റെ വീട്ടിൽ കറവയ്ക്ക് വരുന്നയാൾ തൊഴുത്തിൽ നിന്ന കറവപശുവിനെ അർദ്ധരാത്രി മോഷ്ടിച്ച് അറക്കാൻ കൊടുത്തു.

തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് പശുവിന്റെ ഉടമസ്ഥയായ വീട്ടമ്മ
ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പോലീസ് പൂവന്തുരുത്ത് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചപ്പോൾ വീട്ടിലെ കറവക്കാരൻ പശുവിനെയും കൊണ്ട് അർദ്ധരാത്രി നടന്നു പോകുന്നത് കണ്ടു.


തുടർന്ന് കറവക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗർഭിണിയായിരുന്ന പശുവിനെ അറക്കാൻ കൊടുത്തെന്നും പ്രതിഫലമായി അറവുകാരൻ 10,000 രൂപ തന്നുവന്നും പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമുക്തഭടന്റെ വീട്ടിൽ മൂന്ന് പശുക്കളാണ് ഉള്ളത്. ഇവയെ വർഷങ്ങളായി കറക്കുന്നത് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ സതീഷ് കുമാറാണ് .
സതീഷ്കുമാർ കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് തൊഴുത്തിൽ എത്തി പശുവിനെയുമായി കടന്നു കളയുകയായിരുന്നു.

രാത്രി തന്നെ പാക്കിൽ കവലയിൽ ഇറച്ചി കട നടത്തുന്ന
റിജോയെന്ന അറവുകാരന് പശുവിനെ വിൽക്കുകയായിരുന്നു. അറവുകാരൻ പ്രതിഫലമായി പതിനായിരം രൂപ സതീഷിനും നൽകി.
അറവുകാരൻ പുലർച്ചെ തന്നെ പശുവിനെ കൊന്ന് ഇറച്ചി വിൽക്കുകയും ചെയ്തു. ഇയാൾ പോത്തിറച്ചിയാണ് എന്ന വ്യാജയാണ് പശു ഇറച്ചി വിറ്റത്

ഈസ്റ്റ് എസ് എച്ച് ഒ യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കറവക്കാരനെയും അറവുകാരനെയും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ജിജി ലൂക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് രാജ്, സിവിൽ പോലീസ് ഓഫീസർ രാജീവ് എന്നിവരും ഉണ്ടായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.