video
play-sharp-fill

കുറുപ്പന്തറ – കടുത്തുരുത്തി റെയില്‍വേ ‌സ്റ്റേഷന് സമീപം റെയില്‍വേ പാളത്തില്‍ പശുവും കിടാവും; ട്രെയിൻ നിര്‍ത്തിയിട്ടത് പത്ത് മിനിറ്റോളം

കുറുപ്പന്തറ – കടുത്തുരുത്തി റെയില്‍വേ ‌സ്റ്റേഷന് സമീപം റെയില്‍വേ പാളത്തില്‍ പശുവും കിടാവും; ട്രെയിൻ നിര്‍ത്തിയിട്ടത് പത്ത് മിനിറ്റോളം

Spread the love

കടുത്തുരുത്തി: റെയില്‍വേ പാളത്തില്‍ പശുവിനെയും കിടാവിനെയും കണ്ടതിനെത്തുടർന്ന് ട്രെയിൻ പത്ത് മിനിട്ടോളം നിർത്തിയിട്ടു.

തിരുവനന്തപുരം – ചെന്നൈ മദ്രാസ് മെയില്‍ ഇന്നലെ വൈകുന്നേരം 6.30നും 6.45നും ഇടയിലാണ് നിർത്തിയിട്ടത്. കുറുപ്പന്തറ – കടുത്തുരുത്തി റെയില്‍വേ ‌സ്റ്റേഷന് ഇടയിലാണ് സംഭവം.

പശുവിനെയും കിടാവിനെയും ട്രാക്കില്‍ കണ്ട ലോക്കോ പൈലറ്റ് സിഗ്നല്‍ നല്‍കി ട്രെയിൻ നിർത്തി.
പശുവും കിടാവും പാളത്തില്‍നിന്നു മാറിയെന്ന് ഉറപ്പു വരുത്തിയശേഷമാണ് ട്രെയിൻ യാത്ര തുടർന്നതെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group