ജനം പട്ടിണി കിടക്കുന്ന നാട്ടിൽ പശുക്കൾക്ക് ഭക്ഷണ ബാങ്ക്; ഇതാണ് നമ്മൾ കണ്ട മധുരമനോഹരമായ ഇന്ത്യ..!

ജനം പട്ടിണി കിടക്കുന്ന നാട്ടിൽ പശുക്കൾക്ക് ഭക്ഷണ ബാങ്ക്; ഇതാണ് നമ്മൾ കണ്ട മധുരമനോഹരമായ ഇന്ത്യ..!

സ്വന്തം ലേഖകൻ

അയോധ്യ: രാജ്യത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ മാർഗമില്ലാതെ നൂറുകണക്കിനു ആളുകൾ വലയുമ്പോൾ, പശുക്കൾക്ക് കാലിത്തീറ്റ നൽകാൻ ഭക്ഷണ ബാങ്കുമായി യു.പിയിൽ സന്നദ്ധ സംഘടന രംഗത്ത്. രാജ്യത്തെ ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള സംസ്ഥാനമായ യുപിയാണ് പശുക്കൾക്കു ഭക്ഷണം സ്വരൂപിച്ചു വയ്ക്കാൻ ബാങ്ക് രൂപീകരിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാർ നൽകുന്ന കാലിത്തീറ്റ മതിയാവാതെ വന്നതോടെയാണ് കാലിത്തീറ്റ ബാങ്ക് ആരംഭിക്കാൻ ഈ സംഘടന തയ്യാറെടുക്കുന്നത്.
സംസ്ഥാന സർക്കാർ പശുക്കൾക്ക് നൽകുന്ന കാലിത്തീറ്റ മതിയാകുന്നില്ലന്നു കണ്ടെത്തിയ സംഘടന, പശുക്കൾക്കായി ‘ഭക്ഷണ ബാങ്ക്’ (റൊട്ടി ബാങ്ക്) ആരംഭിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ പത്തിടങ്ങളിൽ സ്ഥാപിച്ച കേന്ദ്രങ്ങൾ വഴി ഭക്ഷണവും ചപ്പാത്തിയുമൊക്കെ ശേഖരിച്ച് പശുക്കൾക്ക് നൽകാനാണ് സർവധർമ ഭോജൻ എന്ന ഹൈന്ദവ സംഘടന തീരുമാനിച്ചിരിക്കുന്നത്.

‘കളക്ഷൻ കേന്ദ്രങ്ങളിൽ ജനങ്ങൾ വീട്ടിൽ ബാക്കിവരുന്ന ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു നേരത്തെ ഭക്ഷണം പശുക്കൾക്ക് നൽകിയാൽ പുണ്യം കിട്ടും. ജാതിമതഭേദമന്യേ എല്ലാവരും ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാകണം. ‘- സർവധർമ ഭോജൻ മേധാവി ബബ്ല പറഞ്ഞു.

‘മനുഷ്യരെപോലെ പശുക്കൾക്കും മറ്റു ജന്തുക്കൾക്കും ഭക്ഷണം ആവശ്യമുണ്ട്. മനുഷ്യരെ ശ്രദ്ധിക്കാൻ ആളുണ്ട്. എന്നാൽ പശുക്കൾക്ക് ആരുമില്ല. റോഡ് സൈഡിൽ കിടക്കുന്ന പോളിത്തീൻ ബാഗുകൾ പശുക്കൾ തിന്നുന്നത് പതിവായി കാണാറുണ്ട്. അതുകൊണ്ടാണ് അവർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചത്.’- മറ്റൊരു സംഘാടകൻ പറഞ്ഞു.