play-sharp-fill
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു ; കോവിഡ് കാലത്ത് ജനങ്ങളെ കരയിച്ച് സവാള, നൂറിലെത്തി ഉള്ളിവില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു ; കോവിഡ് കാലത്ത് ജനങ്ങളെ കരയിച്ച് സവാള, നൂറിലെത്തി ഉള്ളിവില

സ്വന്തം ലേഖകൻ

തൊടുപുഴ : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരരുന്നു. മഴക്കെടുതിയും കോവിഡും മൂലമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞത്.


ദിവസങ്ങൾക്ക് 100 രൂപയ്ക്ക് അഞ്ചു കിലോ കിട്ടിയിരുന്ന സവാളയ്ക്ക് ഇന്നലെ കിലോയ്ക്ക് 84 രൂപയായിരുന്നു മൊത്തവില. എന്നാൽ മുതൽ പലയിടത്തും 90 രൂപ കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 50-60 രൂപയായിരുന്ന ഉള്ളിയുടെ വില നൂറിലെത്തി. കാരറ്റ് കിലോയ്ക്ക് 90-98 രൂപ നൽകണം.

ഇതിനുപുറമെ ബീൻസ് 45, പയർ 3060, തക്കാളി 30-40 രൂപയാണു വില. കാരറ്റ് 110 രൂപയ്ക്കു വരെ വിറ്റ സ്ഥലങ്ങളുണ്ട്. മിക്കവാറും പച്ചക്കറികൾക്ക് 10 മുതൽ 30 രൂപ വരെയാണു വില കൂടിയത്.

തമിഴ്‌നാട്ടിലേതിനെ അപേക്ഷിച്ച് വളരെ ഉയർന്ന വിലയാണ് കേരളത്തിൽ നൽകേണ്ടത്. ഇവിടെ 50 രൂപ വരെ നൽകേണ്ടിവരുന്ന തക്കാളിക്കു തമിഴ്‌നാട്ടിൽ 17 രൂപയേയുള്ളൂ. ഉള്ളി 90 രൂപയ്ക്കും സവാള 72 രൂപയ്ക്കുമാണ് തമിഴ്‌നാട്ടിൽ വിൽക്കുന്നത്. കാരറ്റിന് 60 രൂപയാണ് തമിഴ്‌നാട്ടിലെ വില.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തത് കേരളത്തിലേക്കുള്ള ഉള്ളി, സവാള വരവിനെ ബാധിച്ചിട്ടുണ്ട്. കർണാടകയിൽ തുടക്കത്തിൽ തന്നെ കൃഷി നശിച്ചതോടെ സവാള തീരെ വരുന്നില്ല.

ഉത്തരേന്ത്യയിൽ നവരാത്രി ആഘോഷങ്ങളായതു പച്ചക്കറി വരവിനെ കാര്യമായി ബാധിച്ചു. മഹാരാഷ്ട്രയിൽ കനത്ത മഴ പെയ്തതുമൂലം വ്യാപകമായ കൃഷിനാശമുണ്ടായതും വിളവെടുപ്പിന്റെ സമയത്ത് ലോക്ക്ഡൗൺ വന്നതും സവാളപ്രിയർക്കു തിരിച്ചടിയായിട്ടുണ്ട്.

സവാളയുടെ വില ഇനിയും ഉയരാനാനുള്ള സാധ്യത മുന്നിൽക്കണ്ട് പൂഴ്ത്തിവയ്പ്പിന് ശ്രമം നടക്കാനും സാധ്യതയുണ്ട്. പച്ചക്കറി വിപണിയിലെ മൊത്തവിലയിലുണ്ടായ വൻവർധനവ് ചെറുകിട കച്ചവടക്കാരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്.