കോട്ടയം ജില്ലയിൽ ബുധനാഴ്ച വാക്സിൻ വിതരണം ഇങ്ങനെ: 18-44 പ്രായവിഭാഗത്തിലെ അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 19 ബുധനാഴ്ച 18 മുതൽ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുള്ളവർക്കും ഇതേ പ്രായവിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും മാത്രമായിരിക്കും കോവിഡ് വാക്സിൻ നൽകുക.
www.cowin.gov.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി അനുബന്ധ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്സിനേഷന് പരിഗണിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റോ ഭിന്നശേഷി സർട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്.
രജിസ്റ്റർ ചെയ്തവരുടെ രേഖകൾ പരിശോധിച്ച് അർഹരായവർക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം അതിൽ നൽകിയിട്ടുള്ള കേന്ദ്രത്തിൽ നിശ്ചിത തീയതിലും സമയത്തും എത്തിയാൽ മതിയാകും.
രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിൻറെ അസ്സൽ വാക്സിൻ സ്വീകരിക്കാൻ എത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.