video
play-sharp-fill

കൊവിഡ് ബാധിച്ച് മരിച്ച ചിങ്ങവനം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊവിഡ് ബാധിച്ച് മരിച്ച ചിങ്ങവനം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് ബാധിച്ചു. മരിച്ച ചിങ്ങവനം സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ്‌ കെ.എസ്‌.യു പ്രവർത്തകർ സംസ്കരിച്ചു. ബന്ധുക്കൾ കൊവിഡ് ബാധിച്ചു ഹോം ക്വാറന്റീൻ ആയതിനാൽ വാർഡ് കൗൺസിലർ ജിഷ ഡെന്നി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഡിസാസ്റ്റർ ടീമുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്‌ കെ.എസ്‌.യു പ്രവർത്തകർ സംസ്കാരത്തിന് നേതൃത്വം കൊടുത്തത്.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി ,കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡൻറ് യശ്വന്ത് സി നായർ, ചിങ്ങവനം മണ്ഡലം പ്രസിഡന്റ് റൂബിൻ തോമസ് , രഞ്ജിത്ത് പ്ലാപറമ്പിൽ , സച്ചിൻ തോമസ് രാജു, വിമൽജിത് , ഗോകുൽ സുരേഷ് , നിതിൻ മാത്യു കുര്യൻ , എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group