video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അനാവശ്യ യാത്രകൾ കേസാക്കും; പൊലീസ് പരിശോധന കർശനമാക്കും

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അനാവശ്യ യാത്രകൾ കേസാക്കും; പൊലീസ് പരിശോധന കർശനമാക്കും

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. പരിശോധന കർശനമായിരിക്കുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രകളിൽ അക്കാര്യം സാധൂകരിക്കുന്ന രേഖകൾ കരുതണം.

∙ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു കഴിക്കാനാവില്ല; രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

∙ ഭക്ഷണസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടകൾ തിരഞ്ഞെടുക്കണമെന്നു പൊലീസ്.

∙ ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്രയാകാം.

∙ അവശ്യ സർവീസ് വിഭാഗക്കാർ തിരിച്ചറിയൽ കാർഡ് കരുതണം.

∙ മാധ്യമസ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസുകൾ, ടെലികോം, ഇന്റർനെറ്റ് സർവീസ് മേഖല എന്നിവയ്ക്കു തടസ്സമില്ല. ശുചീകരണ തൊഴിലാളികൾക്കും ജോലി ചെയ്യാം.

∙ പരീക്ഷകൾക്കുള്ള യാത്രയ്ക്കു ഹാൾ ടിക്കറ്റോ തിരിച്ചറിയൽ കാർഡോ കാണിക്കണം.

∙ 24 മണിക്കൂറും പ്രവർത്തിക്കേണ്ട സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തടസ്സമില്ല.

∙ അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.

∙ ട്രെയിനുകളും ദീർഘദൂര ബസുകളുമുണ്ടാകും.

∙ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചു.

∙ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. ഇവിടങ്ങളിൽ ടാക്സിക്കും അനുമതി.

∙ ഐടി മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാർ മാത്രം.

∙ മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകാം.

∙ തിയറ്ററുകൾ പ്രവർത്തിക്കില്ല