
മാസ്‌കില്ലാതെ, യാത്രക്കാരെ കുത്തിനിറച്ച് സ്വകാര്യ ബസ് സർവീസ്: മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പാലിക്കാൻ നിർദേശിച്ച യാത്രക്കാർക്കു ജീവനക്കാരുടെ ഭീഷണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാസ്‌കില്ലാതെ യാത്രക്കാരെ കുത്തിനിറച്ച് കൊവിഡ് പ്രോട്ടോക്കോളുകൾ മുഴുവൻ ലംഘിച്ച് സ്വകാര്യ ബസിന്റെ യാത്ര. പാലാ ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ഫാത്തിമ ബസിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് യാത്രക്കാരെ കുത്തിനിറച്ചു സർവീസ് നടത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കു പാലായിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് സർവീസ് നടത്തിയ സ്വകാര്യ ബസാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് സർവീസ് നടത്തിയത്. ഈ ബസിലുണ്ടായിരുന്ന യാത്രക്കാർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സർവീസ് നടത്തിയ ബസിനുള്ളിലെ ചിത്രങ്ങൾ പകർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിനുള്ളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ യാത്രക്കാരിൽ പലരും ജീവനക്കാരോടു കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു നിർദേശിച്ചു. എന്നാൽ, ബസിനുള്ളിലെ ഡ്രൈവറോ, കണ്ടക്ടറോ മറ്റു ജീവനക്കാരോ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് യാത്രക്കാർ എതിർപ്പു പ്രകടിപ്പിച്ചത്. എന്നാൽ, ഇവർ ബസിനുള്ളിൽ വീണ്ടും ആൾക്കാരെ കുത്തിനിറച്ചു പ്രവേശിപ്പിക്കുകയായിരുന്നു.