ലോക് ഡൗൺ ലംഘിച്ച് കുളം നവീകരണം : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് എം.എൽ.എ ബി. സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
ആറ്റിങ്ങൽ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ ലംഘിച്ച ആറ്റിങ്ങൽ എം.എൽ.എ ബി. സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആറ്റിങ്ങൽ ബി.സത്യൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുക്കാൻ ഉത്തരവ് ഇട്ടിരിക്കുന്നത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജൂൺ 10 ന് കാരക്കാച്ചി കുളം നവീകരണം ഉദ്ഘാടം നടത്തിയെന്നാണ് എം.എൽ.എയ്‌ക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് സെക്ഷൻ 4,5 വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്..
Third Eye News Live
0
Tags :