play-sharp-fill
രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ പ്രചരണം ഇല്ലാതാക്കിയത് പാവപ്പെട്ടവന്റെ കഞ്ഞികുടി; സര്‍ക്കാരിന്റ കോവിഡ് നിയന്ത്രണങ്ങള്‍ ചുറ്റിക്കുന്നത് സാധാരണക്കാരനെ മാത്രം; കൊറോണയ്ക്ക് മൂങ്ങായുടെ സ്വഭാവം; പകല്‍ ഉറങ്ങും, വൈകിട്ട് കൃത്യം 7.30 ആകുമ്പോള്‍ ചാടിയെഴുന്നേറ്റ് റോഡിലിറങ്ങി കണ്ണില്‍ക്കാണുന്നവരെയൊക്കെ പിടിക്കും

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ പ്രചരണം ഇല്ലാതാക്കിയത് പാവപ്പെട്ടവന്റെ കഞ്ഞികുടി; സര്‍ക്കാരിന്റ കോവിഡ് നിയന്ത്രണങ്ങള്‍ ചുറ്റിക്കുന്നത് സാധാരണക്കാരനെ മാത്രം; കൊറോണയ്ക്ക് മൂങ്ങായുടെ സ്വഭാവം; പകല്‍ ഉറങ്ങും, വൈകിട്ട് കൃത്യം 7.30 ആകുമ്പോള്‍ ചാടിയെഴുന്നേറ്റ് റോഡിലിറങ്ങി കണ്ണില്‍ക്കാണുന്നവരെയൊക്കെ പിടിക്കും

ഏ. കെ. ശ്രീകുമാർ

കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ പ്രചരണം തച്ചുടച്ചത് സാധാരണക്കാരന്റ ജീവിതം. അധികാരം മാത്രം മുന്നില്‍ക്കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിക്തഫലങ്ങള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

തെരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞതോടെ നേതാക്കള്‍ എല്ലാവരും സുരക്ഷിത താവളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. പ്രചരണത്തിന് കൊടിപിടിച്ച് മുന്നില്‍ നടന്ന അണികളില്‍ പലരും കോവിഡ് പോസിറ്റീവായി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ ചുറ്റിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ മാത്രമാണ്. നഗരത്തിലുള്ള പല ഓട്ടോ തൊഴിലാളികളും 5.30 ഓടെ ആളുകളില്ലാത്തതിനാല്‍ ഓട്ടം അവസാനിപ്പിക്കുകയാണ്.

വ്യാപാരികളുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലായത്. വ്യാപാരികള്‍ക്ക് ഏറ്റവുമധികം കച്ചവടമുണ്ടായിരുന്ന സമയം വൈകിട്ട് ഏഴ് മുതല്‍ പത്ത് മണി വരെയായിരുന്നു.

ഈ സമയത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പൊലീസിന്റെ അനാവശ്യ പരിശോധനയും അടിക്കടി ഉണ്ടാകുന്നുണ്ട്.

2020ലെ കോവിഡ് നിയന്ത്രണങ്ങള്‍ വരുത്തി വച്ച നഷ്ടത്തില്‍ നിന്നും കരകയറി വരികയായിരുന്ന വ്യാപാരി സമൂഹം ഇനി ഒരു തിരിച്ചുവരവിന് പ്രാപ്തിയില്ലാത്ത വിധം നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുകയാണ്.

നിയമപാലകരുടെ പെരുമാറ്റം കണ്ടാല്‍ വ്യാപാരികളാണ് കൊറോണ പരത്തുന്നതെന്ന് തോന്നും, ബീവറേജിലെ ക്യൂവും, രാഷ്ട്രീയ പാർട്ടികളുടെ കോപ്രായവുമൊന്നും അവർക്ക് പ്രശ്നമല്ല.

നിശ്ചിത സമയം കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കണ്ടാല്‍ കോവിഡ് വൈറസ് ചാടിപ്പിടിക്കുമെന്നാണ് നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ പരക്കുന്ന ഫലിതം.

നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയെങ്കില്‍ മാത്രമേ ഇവയൊക്കെ നടപ്പാക്കുന്നതില്‍ കാര്യമുള്ളൂ.

വ്യാപാരികളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് കോവിഡ്ക്കാലത്ത് ഏമാന്മാര്‍ക്ക് നല്‍കിയിട്ടില്ല എന്ന് പ്രത്യേകം ഓര്‍ക്കുക, അവരും കുടുംബമുള്ള മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് പെരുമാറുക. ആരുടെയും ജീവിതം നശിപ്പിക്കാനല്ല തുനിഞ്ഞിറങ്ങേണ്ടത്. ഓര്‍ക്കുക, അതിജീവനമാണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും.

Tags :