play-sharp-fill
കോവിഡ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും ; ലോകത്ത് 150 ലക്ഷത്തോളം പേർ പട്ടിണിയിലാകും : മുന്നറിയിപ്പുമായി ലോകബാങ്ക്

കോവിഡ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും ; ലോകത്ത് 150 ലക്ഷത്തോളം പേർ പട്ടിണിയിലാകും : മുന്നറിയിപ്പുമായി ലോകബാങ്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തിലുടെ നീളം വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയിലും പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ് സൂചന.


സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ 2021ൽ ലോകത്ത് 150 ദശലക്ഷത്തോളം പേർ കൊടുംപട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി.ഇതിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സമ്ബദ്‌വ്യവസ്ഥയിലേക്ക് രാജ്യങ്ങൾ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിർദ്ദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോവർട്ടി ആൻഡ് ഷെയേർഡ് പ്രോസ്പരിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴിൽ, മൂലധനം, പുത്തൻ ആശയങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡിനെ തുടർന്ന് ഈ വർഷാവസാനം 88 ദശലക്ഷം മുതൽ 115 ദശലക്ഷം വരെ പേരെ കൊടുംദാരിദ്ര്യം ബാധിക്കും. 2021ൽ ഇത് 150 ദശലക്ഷമായി ഉയരുകയും ചെയ്യും.

കൊവിഡ് ബാധിച്ചില്ലായിരുന്നെങ്കിൽ ആഗോള ദാരിദ്ര്യനിരക്ക് 2020ൽ 7.9 ശതമാനമായി കുറയുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു