‘സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ’ ; അപേക്ഷകനെ പൊക്കി പോലീസ്; എഎസ് പിക്കു കൈ​മാ​റി കൂടുതൽ ചോദ്യം ചെയ്യൽ ; ഒടുവിൽ കാര്യം വ്യക്തമാക്കി അപേക്ഷകൻ

 

സ്വന്തം ലേഖകൻ

ക​ണ്ണൂ​ര്‍ : ലോക്ക് ഡൗൺ കാലത്ത് യാത്രാനുമതിയ്ക്കായി പോലീസിന്റെ ഇ-പാസ് സംവിധാനത്തിൽ ദിവസവും ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്.

ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കായതിനാൽ പോലീസ് തള്ളി കളയും. അത്യാവശ്യ കാര്യങ്ങൾക്ക് പാസ് നൽകുകയും ചെയ്യും.

എന്നാൽ, കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഈ-പാസ് അപേക്ഷ കണ്ടു പോലീസ് ഒന്നു ഞെട്ടി.

‘ കണ്ണൂരിലുള്ള ഒരു സ്ഥലത്ത് വൈകുന്നേരം സെക്സിന് പോകണം ‘ ഇതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം. പന്തികേട് തോന്നിയ പോലീസുകാർ വിവരം എഎസ്പിക്കു കൈ​മാ​റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ഇരിണാവ് സ്വദേശിയായ അപേക്ഷകനെ പൊ​ക്കാ​ന്‍ വളപട്ടണം പോ​ലീ​സി​നു എഎസ്പി നി​ര്‍​ദേ​ശവും ന​ല്‍​കി.
അപേക്ഷകനെ എ എസ് പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യൽ ആരംഭിച്ചു.

എന്നാൽ അപേക്ഷയിൽ പുള്ളി ഉദ്ദേശിച്ച കാര്യം എന്താണെന്ന് വ്യക്തമായതോടെ ഗൗരവമേറിയ ചോദ്യം ചെയ്യൽ ചിരിക്ക് വഴിമാറി.

‘ വൈകുന്നേരം ‘സി​ക്സ് ഒ ​ക്ലോ​ക്കി​ന് പു​റ​ത്തി​റ​ങ്ങ​ണം ‘ ഇതാണ് അപേക്ഷകൻ എഴുതാൻ ഉദ്ദേശിച്ചത് . എന്നാൽ എഴുതി വന്നപ്പോൾ സിക്സ് എന്നുള്ളത് സെക്സ് എന്നായി പോയി.

സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. കാര്യം മനസിലായതോടെ പോലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.