
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ 416 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 414 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3437 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 227 പുരുഷൻമാരും 146 സ്ത്രീകളും 43 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
455 പേർ രോഗമുക്തരായി. 5273 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41552 പേർ കോവിഡ് ബാധിതരായി. 36169 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13344 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ചങ്ങനാശേരി -62
കോട്ടയം – 55
ഞീഴൂർ- 18
തീക്കോയി- 17
മാടപ്പള്ളി, വാഴൂർ-15
മാഞ്ഞൂർ- 12
ഏറ്റുമാനൂർ, കടുത്തുരുത്തി – 11
കുറിച്ചി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് – 9
മണിമല – 8
ചിറക്കടവ്, ഈരാറ്റുപേട്ട,
തൃക്കൊടിത്താനം, ഉദയനാപുരം, വാഴപ്പള്ളി – 7
എരുമേലി, പായിപ്പാട്- 6
കിടങ്ങൂർ, കുമരകം, വൈക്കം – 5
കങ്ങഴ, പാമ്പാടി, കടനാട്, പാലാ, തലപ്പലം, മരങ്ങാട്ടുപിള്ളി – 4
കൂരോപ്പട, കൊഴുവനാൽ, തിടനാട് മറവന്തുരുത്ത്, വെളിയന്നൂർ, നെടുംകുന്നം, തലയോലപ്പറമ്പ്, കറുകച്ചാൽ, തിരുവാർപ്പ്, അയർക്കുന്നം, ഉഴവൂർ, രാമപുരം, ടി.വി പുരം, പൂഞ്ഞാർ – 3
മേലുകാവ്, വെച്ചൂർ, എലിക്കുളം, പള്ളിക്കത്തോട്, മീനച്ചിൽ, അകലക്കുന്നം, മുളക്കുളം,
പാറത്തോട്, ആർപ്പൂക്കര, പുതുപ്പള്ളി, വെള്ളൂർ, മണർകാട്, അതിരമ്പുഴ – 2
വിജയപുരം, തലയാഴം, ചെമ്പ്, അയ്മനം, കടപ്ലാമറ്റം, കല്ലറ, കരൂർ, കൂട്ടിക്കൽ, മുണ്ടക്കയം, ഭരണങ്ങാനം, മൂന്നിലവ് – 1







