video
play-sharp-fill

കൊവിഡ് ബാധിച്ച് മൂലവട്ടത്ത് വീണ്ടും മരണം ; മരിച്ചത് കുന്നമ്പള്ളി സ്വദേശി : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

കൊവിഡ് ബാധിച്ച് മൂലവട്ടത്ത് വീണ്ടും മരണം ; മരിച്ചത് കുന്നമ്പള്ളി സ്വദേശി : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മൂലവട്ടത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി. കൊല്ലാട് കുന്നമ്പള്ളി സ്വദേശിയാണ് വൈറസ് ബാധിച്ച് മരിച്ചത്. വീഡിയോ ഇവിടെ കാണാം

വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നമ്പള്ളി തോപ്പിൽ മോൻ സി വർഗീസ് (48) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ബാധിച്ച് ഒന്നരയാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേ തുടർന്ന് രോഗം മൂർച്ഛിക്കുകയും തുടർന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

സ്രവ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ തേർഡ് ലൈവ് ന്യൂസിനോട് പറഞ്ഞു.