Wednesday, April 22, 2026

നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിവാദ പരാമർശം; ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി

Spread the love

കണ്ണൂര്‍: നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിവാദ പരാമർശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി.

video
play-sharp-fill

കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുമെന്നായിരുന്നു റോബർട്ട് വെള്ളാംവെള്ളി പറഞ്ഞത്.

 

‘വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനുമാണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം. മലയാളി മണ്ണിന്റെ നെറുകയില്‍ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വെയ്സ്റ്റ് കൊട്ടയിലാകും അതിന്റെ സ്ഥാനം. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുക തന്നെ ചെയ്യും’ എന്നാണ് റോബര്‍ട്ട് വെള്ളാംവെള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോബര്‍ട്ട് വെള്ളാംവെള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 

വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. ആറ്റുകാല്‍ പൊങ്കാലക്ക് റമദാന്‍ നോമ്ബിലും കുടിവെള്ളം വിതരണം ചെയ്യുന്ന മുസല്‍മാന്റെ നാടാണ് കേരളം. ഭജന നടത്താന്‍ ദേവാലയ മുറ്റം ഒരുക്കുന്ന ക്രൈസ്തവന്റെ നാടാണ് കേരളം. അല്ലാതെ വിഷം തീണ്ടിയ വര്‍ഗീയവാദികളുടെ നാടല്ല..

 

നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനും ആണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം.. ആ മത മൈത്രി ആണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ നെറുകയില്‍ ചാര്‍ത്തിയ സിന്ദൂരവും.. ഈ മലയാള മണ്ണിന്റെ നെറുകയില്‍ മത മൈത്രിയടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവ ഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും… ആ ഗാനങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ലക്ഷങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം ആണ് അവരുടെ ശരി… അല്ലാതെ വിഷകാലമാരുടെ വീട്ടില്‍ നിന്ന് തരുന്ന സ്വാഭാവസര്‍ട്ടിഫിക്കറ്റില്‍ അല്ല അവര്‍ ജീവിക്കുന്നത്.

 

ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ… വിഷകലയെ പോലെ വെയിസ്റ്റ് കൊട്ടയില്‍ ആവും അതിന്റെ സ്ഥാനവും. അത് കൊണ്ട് വല്ലാതങ്ങ് ഓവറാക്കല്ലേ..കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ ”വിഷനാവ്”അരിയുക തന്നെ ചെയ്യും..!

യൂത്ത് കോണ്‍ഗ്രസ്