Wednesday, April 22, 2026

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച് യുവതി; കേസെടുത്ത് പൊലീസ്

Spread the love

കാസർകോട്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36കാരിക്കെതിരെ പൊലീസ് കേസെടുത്തു.

video
play-sharp-fill

രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 17കാരനെയാണ് 36കാരി പീഡിപ്പിച്ചത്.

കുട്ടിയുടെ പരാതിയില്‍ യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് , സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അവിടേക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17കാരൻ. ഈ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ 36കാരി പീഡിപ്പിച്ച വിവരം 17കാരൻ വെളിപ്പെടുത്തിയത്.

ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.