Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16110 പേർക്കാണ്. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 65 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും 104 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 115 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് കല്ലായി സ്വദേശി കോയക്കുട്ടി (58), മൂവാറ്റുപ്പുഴ വടക്കത്താനത്ത് ലക്ഷ്മി കുഞ്ഞൻ പിള്ള (79) പാറശാല നഞ്ചൻ കുഴി രവീന്ദ്രൻ, കൊല്ലം റഹിയാനത്ത്, കണ്ണൂർ സ്വദേശി സദാനന്ദൻ എന്നിവരാണ് മരിച്ചത്. റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കൊവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് 432 പേർ രോഗവിമുക്തരായി. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 51, പാലക്കാട് 51, കാസർകോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങളെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 9458 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 328940 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു. ഇതിൽ 9152 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻ ഗണനാ ഗ്രൂപ്പുകളിൽ നിന്നും 107066 സാമ്പിളുകൾ ശേഖരിച്ചു.

ഹോട്ട് സ്‌പോട്ടുകൾ 428 ആയി ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. 222 ൽ 100 പേർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നഗരസഭ അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.