Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കുറിച്ചിയിലെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത അയ്മനം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയും ഇ ചടങ്ങിൽ പങ്കെടുത്തതായി സൂചനയുണ്ട്. ഇയാളിൽ നിന്നാണ് സ്വദേശികൾക്ക് അ രോഗം സ്ഥിരീകരിച്ചത് എന്നാണ് സൂചന.

അയ്മനം പഞ്ചായത്തിലെ കല്ലുമട പ്രദേശത്തെ ഒരു കുടുംബത്തിലെ നാലു പേർക്കാണ് ഇന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ചിങ്ങവനം സ്വദേശിയായ യുവാവിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട ഈ കുടുംബവും ഹോം ക്വാൻ്റയിനിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് ശേഖരിച്ചത്. ഉച്ചയോടെ ഇവരുടെ പരിശോധനാഫലം വരികയായിരുന്നു. ഇതിലാണ് കുടുംബാംഗങ്ങൾക്ക് സ്ഥിരീകരിച്ചത്. രോഗം സ്വീകരിച്ചതോടെ ഇവരുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവരോട് ഹോം ക്വാൻ്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇവർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇരുപതോളം ആളുകളാണ് ക്വാൻ്റയിനിൽ പോകേണ്ടി വരുന്നത്. മൂന്നു പേർക്ക് രോഗം സ്വീകരിക്കുകയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം വർദ്ദിക്കുകയും ചെയ്ത സാഹചര്യത്തിൽ അയ്മനം പഞ്ചായത്തിലെ കല്ലുമടഭാഗം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കാൻ സാധ്യതയേറി. നിലവിൽ പഞ്ചായത്തിലെ ഇതിലെ ഒരു വാർഡ് കണ്ടെയ്ൻമെൻ്റ് സോണിലാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ അതീവ ജാഗ്രതയിലാണ് പഞ്ചായത്ത് കൈകാര്യം ചെയ്യുന്നതെന്ന് എന്ന് പ്രസിഡൻ്റ് ആലിച്ചൻ ജോർജ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.