play-sharp-fill
കോവിഡ് ജനനത്തിലും വിവാഹത്തിലും കുറവ് വരുത്തിയെന്ന് ചൈന

കോവിഡ് ജനനത്തിലും വിവാഹത്തിലും കുറവ് വരുത്തിയെന്ന് ചൈന

ചൈന: വിദ്യാഭ്യാസത്തിന്‍റെയും കുട്ടികളെ വളർത്തുന്നതിന്റെയും ഉയർന്ന ചെലവ് കാരണം അടുത്ത കാലത്ത് രാജ്യത്തെ വിവാഹ, ജനന നിരക്ക് കുറയാൻ കോവിഡ്-19 കാരണമായതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ. പല സ്ത്രീകളും വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ ഉള്ള പദ്ധതികൾ വൈകിപ്പിക്കുന്നത് തുടരുകയാണെന്നും ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ സംഭവവികാസങ്ങൾ “അഗാധമായ മാറ്റങ്ങൾക്ക്” കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

നഗരപ്രദേശങ്ങളിലേക്കുളള യുവാക്കളുടെ കുടിയേറ്റം , വിദ്യാഭ്യാസത്തിനായി കൂടുതൽ സമയം ചെലവഴിക്കൽ, ഉയർന്ന സമ്മർദ്ദമുള്ള തൊഴിൽ അന്തരീക്ഷം എന്നിവയും ഇതിന് കാരണമാണ്. ജനങ്ങളുടെ ജീവിതത്തിൽ കർശനമായ നിയന്ത്രണങ്ങളോടെ വിട്ടുവീഴ്ചയില്ലാതെ ചൈന ഏർപ്പെടുത്തിയ “സീറോ-കോവിഡ്” നയം കുട്ടികളുണ്ടാകാനുള്ള താൽപര്യം ഇല്ലാതാക്കിയതായും ജനസംഖ്യാ നിരീക്ഷകർ പറഞ്ഞു.
കൊറോണ വൈറസ് ചില ആളുകളുടെ വിവാഹ, പ്രസവ ക്രമീകരണങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.