ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റര്‍ വി.എ. തമ്പിയുടെ സംസ്കാരം; ചിങ്ങവനത്ത് ഇന്ന് ഗതാഗത ക്രമീകരണം
സ്വന്തം ലേഖിക
കോട്ടയം: ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റര്‍ വി.എ. തമ്പിയുടെ സംസ്കാരത്തോടനുബന്ധിച്ച് ചിങ്ങവനത്ത് ഇന്നു ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചിങ്ങവനത്തുനിന്നും മൂലംകുളത്തേക്ക് പ്രവേശിച്ചു ചെറുവാഹനങ്ങള്‍ മൂലംകുളത്ത് ആളുകളെ ഇറക്കി പോലീസ്, സെക്യൂരിറ്റി ഗാര്‍ഡുകള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ ബസ്, മിനി വാഹനങ്ങള്‍ ബഥേസ്ദാ നഗര്‍ കഴിഞ്ഞ് ആളുകളെ ഇറക്കി പരുത്തുംപാറയില്‍ നിന്നു പുതുപ്പള്ളി റൂട്ടില്‍ ഓട്ടക്കാഞ്ഞിരത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരികെ ആളെടുക്കാന്‍ പരുത്തുംപാറ-പന്നിമറ്റം-ചിങ്ങവനം റൂട്ടിലൂടെ ബഥേസ്ദാ നഗറിലെത്തി ആളുകളെ കയറ്റി വീണ്ടും പന്നിമറ്റം വഴി തിരികെപോകണം.