ഡൽഹിയിൽ കൊറോണ വൈറസ് ബാധ സംശയം: മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് ബാധ സംശയം മൂന്നു പേരെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേർ ചൈനക്കാരാണ്. ജനുവരി ഒന്നാം തീയതിയും 29 നുമാണ് ഇവർ ഇന്ത്യയിലേക്കെത്തിയത്. മൂന്നാമത്തെയാൾ കഴിഞ്ഞ ഞായറാഴ്ചയാണ് എത്തിയത്.
ഇയാൾ കഴിഞ്ഞ നവംബർ 30 മുതൽ ബെയ്ജിംഗിലായിരുന്നു. മൂന്നു പേരുടേയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ മൂന്നു പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചരിക്കുന്നത്. ചൈനയിൽ സ്ഥിരീകരിച്ച കേസുകൾ 40000 എത്തിയെന്നും ചൈനീസ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.അതേസമയം ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി വർദ്ധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0