video
play-sharp-fill

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ ; മനുഷ്യരിൽ നിന്നായിരിക്കും രോഗം പകർന്നതെന്ന നിഗമനത്തിൽ ഡോക്ടർമാർ

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ ; മനുഷ്യരിൽ നിന്നായിരിക്കും രോഗം പകർന്നതെന്ന നിഗമനത്തിൽ ഡോക്ടർമാർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ആശങ്കയിലാക്കിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോൾ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പൂച്ചകളിൽ വൈറസ് ബാധ കണ്ടെത്തിയത്.അതേസമയം മനുഷ്യരിൽ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകൾക്ക് പകർന്നതെന്ന നിഗമനത്തിലാണ് ഡോക്ടടർമാർ.

‘പൂച്ച കൊവിഡ് 19 വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള ഒരു ജീവിയാണെന്നത് നേരത്തെ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.വൈറസ് ബാധയെ ചെറുക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങൾ പൂച്ചകളിൽ പരിശോധിച്ചത്. 102 സാമ്പിളുകളിൽ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വുഹാനിൽ അസുഖബാധ പടർന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്’ എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പൂച്ചകളിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്ക വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏൽക്കാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞത്.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനമായി മരിച്ചവരുടെ എണ്ണം 60000 കടന്നു. റിപ്പോർട്ടുകൾ പ്രകാരം 6,456 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ ലോകത്ത്
12 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.