പത്തനംതിട്ടയിലെ കൊറോണ ബാധിതൻ തെള്ളകത്തെ ഹോട്ടൽ അന്നപൂർണയിലും എത്തി: ഇയാൾ അന്നപൂർണ്ണയിൽ ചിലവഴിച്ചത് പതിനഞ്ചു മിനിറ്റോളം; ജാഗ്രതയിൽ കോട്ടയവും; രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ

കോട്ടയം: പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗി ഏറ്റുമാനൂരിൽ തെള്ളകത്ത് എം.സി റോഡരികിലെ ഹോട്ടൽ അന്നപൂർണയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി റൂട്ട് മാപ്പ്. ജില്ലാ കളക്ടർ പുറത്തു വിട്ട രോഗിയുടെ റൂട്ട്മാപ്പിലാണ് ഇയാൾ ഹോട്ടൽ അന്നപൂർണയിൽ നിന്നും ഭക്ഷണം കഴിച്ചതായി വ്യക്തമാക്കുന്നത്. മാർച്ച് 14 ന് രാവിലെ 10.45 മുതൽ 11 മണി വരെ ഇയാൽ ഹോട്ടൽ അന്നപൂർണയിൽ ചിലവഴിച്ചതായും പരിശോധനയിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ഇതോടെ ഹോട്ടൽ അന്നപൂർണയിൽ ഇതേ ദിവസം എത്തിയവരും, ഇവിടെ ജോലിയിലുണ്ടായിരുന്ന ജീവനക്കാരും അടക്കമുള്ളവർ പത്തനംതിട്ട ജില്ലാ കളക്ടറെ വിവരം അറിയിക്കണമെന്ന നിർദേശം ആരോഗ്യ വകുപ്പ് അധികൃതർ ഇപ്പോൾ പുറത്തു വിടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 13 ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും അബുദാബി വഴി പത്തനംതിട്ടയിൽ എത്തിയ ആൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇ വൈ 20 എന്ന വിമാനത്തിൽ ലണ്ടനിൽ നിന്നും അബുദാബിയിൽ എത്തിയ ഇയാൾ, ഇവിടെ നിന്നും ഇവൈ 246 വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്. മാർച്ച് 14 ന് പുലർച്ചെ 2.50 ന് വിമാനമിറങ്ങിയ ഇയാളെ കൂട്ടാൻ എറണാകുളം സ്വദേശിയായ ഡ്രൈവറും , ഇടുക്കി സ്വദേശിയായ ബന്ധുവുമാണ് ഒപ്പമുണ്ടായിരുന്നത്.

ഇവിടെ നിന്നും പുലർച്ചെ 8.15 ന് പുറപ്പെട്ട ഇരുവരും, ആദ്യം തെള്ളകത്തെ അന്നപൂർണ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. ഇവിടെ നിന്നും നേരെ ആറന്മുളയിലെ വീട്ടിലേയ്ക്കാണ് എത്തിയത്. പിന്നീട്, മാർച്ച് 15 ന് കോഴഞ്ചേരി ആശുപത്രിയിലേയ്ക്കു പോയ ഇയാൾ ഇവിടെ രജിസ്‌ട്രേഷൻ കൗണ്ടറിലും, ഫാർമസിയിലും, കാഷ്വാലിറ്റിയിൽ എത്തി ഡോക്ടറെയും കണ്ടു. തുടർന്നു തിരികെ വീട്ടിൽ എത്തി.

23 വരെ വീട്ടിൽ കഴിഞ്ഞ ഇദ്ദേഹത്തിന് 25 ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത്രയും ദിവസം ഇദ്ദേഹം കടന്നു വന്ന വഴികളിൽ ഉണ്ടായിരുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിനെയും ജില്ലാ കളക്ടറെയും വിവരമറിയിക്കണമെന്നാണ് നിർദേശം.

ജില്ലാ കളക്ടറുടെ നിർദേശം ഇങ്ങനെ
പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത് ഈ സ്ഥലങ്ങളിൽ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ ദയവായി 9188297118, 9188294118 ഈ നമ്പരുകളിൽ ബന്ധപ്പെടുക.