play-sharp-fill
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകൾ ദുരൂഹം ; റൂട്ട് മാപ്പ് തയ്യാറാക്കാൻ സാധിക്കാതെ ജില്ലാ ഭരണകൂടം

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകൾ ദുരൂഹം ; റൂട്ട് മാപ്പ് തയ്യാറാക്കാൻ സാധിക്കാതെ ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ

കാസർകോട് : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകൾ ദുരൂഹമെന്ന് ജില്ലാ കളക്ടർ സജിത് ബാബു. മംഗലാപുരത്ത് ഇയാളുടെ രക്ത പരിശോധന നടത്തിയിരുന്നു. എന്നാൽ അയാൾ അക്കാര്യം മറച്ച് വെച്ചുവെന്നും അധികൃതർ പറഞ്ഞു.


രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളെ കണ്ടെത്താൻ ശ്രമം തുടരുന്നു. എന്നാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച മൂവായിരത്തോളം പേർ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. അദ്ദേഹം പലകാര്യങ്ങളും പറയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലാപുരത്ത് രക്തം പരിശോധനയ്ക്ക് നൽകുകയും, പിന്നീട് അതിന്റെ റിസൾട്ട് വാങ്ങാൻ പോയിട്ടുള്ളതായും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചതായി കളക്ടർ വ്യക്തമാക്കി. എന്നാൽ ഈ വിവരം ഇതുവരെ അയാൾ അധികൃതരെ അറിയിച്ചിട്ടില്ല.

കോഴിക്കോട് താമസിച്ച ഹോട്ടലിന്റെ പേര് മാറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ബാഗ് നഷ്ടപ്പെട്ടതായാണ് പറഞ്ഞത്. എന്നാൽ ബാഗ് കാണാതായി എന്ന് പറഞ്ഞതിൽ ചില സംശയങ്ങളുണ്ട്. ഇയാൾ ദുരൂഹത നിറഞ്ഞ കഥാപാത്രമാണ്. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടിയിരിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം കാസർകോട് കൊറോണ വൈറസ് പടരാനിടയാക്കിയ രോഗിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഡ്‌ല സ്വദേശിയായ ഇയാളിൽ നിന്നാണ് മറ്റ് അഞ്ചുപേർക്ക് രോഗം പകർന്നത്. എംഎൽഎമാർ അടക്കം ഇയാളുമായി സമ്പർക്കം പുലർത്തിയ നിരവധി പേർ നിരീക്ഷണത്തിലുമാണ്.

കൊറോണ വൈറസ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്നവർ പാലിക്കേണ്ട സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് കേസെടുത്തത്. അതേസമയം ലോകത്ത് കൊറോണ വൈറസ് രോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 11,000 കടന്നിട്ടുണ്ട്.