ഹായ്…, ഞാൻ കൊറോണയാണ്… നിങ്ങൾ എന്നെ കേൾക്കൂ ; കൊറോണ വൈറസിനെതിരെയുള്ള ഡോക്ടറുടെ ബോധവൽക്കരണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
കൊച്ചി : ലോകത്തെ മുഴുവനും ആശങ്കയിലാക്കി കൊണ്ട് കൊറോണ വൈറസ് ബാധ ലോകം മുഴുവനും കാർന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ്19 വൈറസിനെ പ്രതിരോധിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും. കൊവിഡ് വൈറസിൽ നിന്ന് രക്ഷനേടാൻ ലോക ജനത മുഴുവൻ സാമൂഹ്യ അകലം പാലിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഡോക്ടർമാരടക്കമുള്ളവർ അവരാൽ കഴിയുന്ന എല്ലാ രീതിയിലുമുള്ള ബോധവൽക്കരണവും നൽകിവരുന്നുമുണ്ട്. അത്തരത്തിൽ കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിൽ കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രതിവിധികൾ കുറിച്ചും വളരെ ലളിതമായി ഡോ .പ്രവീൺ .എസ് .ലാൽ അവതരിപ്പിച്ച് ഒന്നര മിനുട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് തന്നെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ‘ഞാൻ കൊറോണയാണ് …എന്നെ നിങ്ങൾ കേൾക്കൂ ..’ എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത് . ‘വുഹാനിൽ ജനിച്ച ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ ഏറ്റവും വലിയ ശത്രു സോപ്പും ,സാനിറ്റൈസറുമാണെന്ന്’ കൊറോണ വിഡിയോയിൽ പറയുന്നു . വളരെ ഗൗരവമേറിയ കാര്യങ്ങളെ ലളിതമായി ഡോ.പ്രവീൺ .എസ് .ലാൽ വീഡിയോയിലൂടെ പറയുന്നു .
ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കൊറോണയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത് ഇൻവിസ് മൾട്ടി മീഡിയയാണ് . അബുദാബിയിലെ ന്യൂ മെഡിക്കൽ സെന്ററിൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റാണ് ഡോ .പ്രവീൺ . തിരുവനന്തപുരത്ത് എസ് .യു .ടി , കിംസ് തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ പ്രവീൺ ജോലി ചെയ്തിരുന്നു . ഭാര്യ വിനിത.അഭിഭാഷകനായ എൻ .എസ് .ലാലിന്റെയും ,പ്രൊഫസർ ശുഭ ലാലിന്റെയും മകനാണ് പ്രവീൺ .