അമേരിക്കയ്ക്ക് പിന്നാലെ മരുന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് മുൻപിൽ അപേക്ഷയുമായി ലോകരാജ്യങ്ങൾ ; 28 രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ നൽകാൻ തീരുമാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ വൻ ശക്തിയായ കൊറോണയെ പ്രതിരോധിക്കാൻ അമേരിക്ക മരുന്ന ആവ്ശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നിൽ മരുന്ന് ആവശ്യപ്പെട്ട് മറ്റ ലോക രാജ്യങ്ങളും രംഗത്ത്.

ഇതോടെ ഇരുപത്തെട്ടുരാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നു നൽകാൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോട്ട്. ഈ രാജ്യങ്ങൾക്കുപുറമേ മരുന്നിനായി മറ്റുരാജ്യങ്ങളും മരുന്നിനായി അപേക്ഷ നൽകിയിട്ടുണ്ട്.

ഇതിന് പുറമെ ചില അയൽരാജ്യങ്ങൾക്ക് മരുന്ന് സൗജന്യമായി നൽകാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞമാസം അവസാനത്തോടെ മരുന്നുകയറ്റുമതി നിരാേധിച്ചിരുന്ന ഇന്ത്യ കഴിഞ്ഞദിവസമാണ് മരുന്നുകയറ്റുമതിക്കുള്ള നിരോധനം നീക്കിയത്.

ഇന്ത്യയുടെ ഈ തീരുമാനത്തിന് നന്ദിപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രത്തലവന്മാർ രംഗത്തെത്തിയിരുന്നു.

ക്ലോറോക്വീൻ ഇസ്രായേലിലേക്ക് അയച്ചതിന് നന്ദി പ്രിയ സുഹൃത്തെ. മുഴുവൻ ഇസ്രായേലികളും താങ്കൾക്ക് നന്ദി പറയുന്നുവെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തു. നേരത്തെ, സമയബന്ധിതമായ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും ബ്രസീലും നന്ദി അറിയിച്ചിരുന്നു.

അതേസമയം കൊറോണയെ പ്രതിരോധിക്കുകയും ഒപ്പം ലോകത്തിലെ മറ്റ് രാഷ്ട്രങ്ങൾക്ക് പ്രതിരോധത്തിനായി മരുന്നുകൾ നൽകി ലോകത്തിന് മുന്നിൽ മാതൃകയായിരിക്കുകയാണ് ഇന്ത്യ.