video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ് ; 13 മരണങ്ങൾ ; 2243 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; 175 പേരുടെ സമ്പർക്ക ഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ് ; 13 മരണങ്ങൾ ; 2243 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; 175 പേരുടെ സമ്പർക്ക ഉറവിടം അജ്ഞാതം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2243 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പൻ ചെട്ടിയാർ (80), കണ്ണൂർ സ്വദേശി പി.പി. ഇബ്രാഹീം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യൻ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അബ്ദുൾ ഗഫൂർ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുൾ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശൻ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കൽ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂർ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോൾ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അബ്ദുൾ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിൻ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശിനി മേരി (72) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 145 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 111 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 64 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 50 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 14, തൃശൂർ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കോഴിക്കോട്, കൊല്ലം ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ ഒരു ഐ.എൻ.എച്ച്.എസ്. ജീവനക്കാരനുംരോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 58 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 95 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 59 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 191 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 66 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 150 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 49 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,781 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,72,135 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,646 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2098 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 15,25,792 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,69,312 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ വാർഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാർഡ് 3), വള്ളത്തോൾ നഗർ (6), പഴയന്നൂർ (5, 7 (സബ് വാർഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാർഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (5, 12, 14, 16, 17), കണ്ണൂർ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊടകര (സബ് വാർഡ് 2), അവിനിശേരി (സബ് വാർഡ് 3), എലവള്ളി (വാർഡ് 9), തോളൂർ (5), കോലാഴി (സബ് വാർഡ് 1), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (6, 8), കുന്നത്താനം (10), കുറ്റൂർ (5, 6, 7), ഓമല്ലൂർ (1), പുറമറ്റം (2, 12, 13), പാലക്കാട് ജില്ലയിലെ ആലന്തൂർ (എല്ലാ വാർഡുകളും), മാതൂർ (15), കുത്തന്നൂർ (4, 8), തൃത്താല (8), വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (സബ് വാർഡ് 17, 18), തൊണ്ടർനാട് (1, 2, 3, 5, 6), വെള്ളമുണ്ട (10, 13), തിരുവനന്തപുരം കടയ്ക്കാവൂർ (8, 9, 10, 11), ചെമ്മരുതി (4, 5, 7, 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (സബ് വാർഡ് 6), ആലക്കോട് (സബ് വാർഡ് 2), കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (10, 17), പെരളശേരി (4, 5, 6, 7, 9, 16, 18), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.