
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും.
15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപയാണ്. തുടർച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വർധിപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വർധനവോടെ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നൽകേണ്ടിവരിക.
Third Eye News Live
0