video
play-sharp-fill
ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ ചരിത്ര സംഭവമാകും; ഉമ്മന്‍ചാണ്ടി

ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ ചരിത്ര സംഭവമാകും; ഉമ്മന്‍ചാണ്ടി

സ്വന്തം ലേഖകന്‍

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ ചരിത്ര സംഭവമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫെബ്രുവരി 14, 15 തീയതികളിലാണ് ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിലെത്തുന്നത്.

സമസ്ഥ മേഖലയിലും അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ മാര്‍ക്‌സിസ്റ്റ് ഭരണം സംസ്ഥാനത്തിന് ബാധ്യതയായിരിക്കുകയാണ്. ഈ ദുര്‍ഭരണം അവസാനിച്ചാലേ കേരളത്തില്‍ വികസനക്കുതിപ്പ് ഉണ്ടാവൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം യു.ഡി.എഫ്. നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം ജോയ് എബ്രഹാം, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags :