
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച് ശബരിനാഥനുമായി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ചർച്ച നടത്തി.
23 പേരുടെ പട്ടികയ്ക്കാണ് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്.
എല്‍ദോസ് കുന്നപ്പള്ളി പെരുമ്പാവൂരില്‍ തന്നെ മത്സരിക്കും. ജോസഫ് വാഴക്കന് ഏറ്റുമാനൂർ നല്‍കനാണ് തീരുമാനം. ചിറയിൻകീഴ് പിടിക്കാൻ രമ്യ ഹരിദാസിനെ ഇറക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മത്സരിക്കാനിറങ്ങുന്ന നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കെ.എസ്. ശബരിനാഥനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.
മറ്റ് പലപേരുകളും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പല സര്‍വേകള്‍ക്കും സ്‌ക്രീനിങുകള്‍ക്കുമൊടുവില്‍ നേതൃത്വം ശബരിനാഥന്‍റെ പേരിലേക്കെത്തുകയായിരുന്നു.







