Spread the love

 

ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്രയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പുന്നപ്ര പാലമൂട്ടിൽ സെമീർ (42) നെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സെമീർ പാലമൂടനെ മൂന്നാറിൽ നിന്നാണ് പോലീസ് പിടികൂടിയത്.

video
play-sharp-fill

 

കഴിഞ്ഞ ജനുവരി 30ന് കുറവൻതോട് എഐവൈഎഫ് നടത്തിയ ഗാന്ധി സ്മ്യതി പരിപാടിക്കിടെ ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി ഓഫീസിലെ കൊടി നശിപ്പിച്ചിരുന്നു.

 

തുടർന്ന് സ്ഥലത്തെത്തിയ പുന്നപ്ര എസ്എച്ച്ഒ സെപ്റ്റോ ജോൺ, സീനിയർ പോലീസ് ഓഫീസർ ഹരികൃഷ്ണൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജീ സുബീഷ് എന്നിവരെയാണ് സെമീറും സംഘവും ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group