“അവളെ ആകർഷിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ ഒരു പുല്ലും ഇല്ല” ; പിണറായി വിജയനെ അവൾ നേരിൽ കണ്ടിട്ടുണ്ട് ; ശൈലജ ടീച്ചറോട് ആരാധനയാണ് ; സോഷ്യൽ മീഡിയയിൽ വൈറലായി മനോരമക്കാരന്റെ ഫെസ്സ്‌ബുക്ക് കുറിപ്പ്.

“അവളെ ആകർഷിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ ഒരു പുല്ലും ഇല്ല” ; പിണറായി വിജയനെ അവൾ നേരിൽ കണ്ടിട്ടുണ്ട് ; ശൈലജ ടീച്ചറോട് ആരാധനയാണ് ; സോഷ്യൽ മീഡിയയിൽ വൈറലായി മനോരമക്കാരന്റെ ഫെസ്സ്‌ബുക്ക് കുറിപ്പ്.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും എല്ലാം വിമർശനമായും ട്രോളയും നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു തോൽവിക്ക് കാരണങ്ങൾ പലത് നിരത്തിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത് . അതിനിടെയാണ് മനോരമയിലെ സ്‌പെഷ്യൽ കറസ്പോണ്ടന്റ് ആയ സുജിത് നായർ തന്റെ ഫേസ്ബുക്കിൽ പ്രതിഷേധം കുറിപ്പായി രേഖപ്പെടുത്തിയത്

“അവളെ ആകർഷിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ ഒരു പുല്ലും ഇല്ല” ; പിണറായി വിജയനെ അവൾ നേരിൽ കണ്ടിട്ടുണ്ട് ; ശൈലജ ടീച്ചറോട് ആരാധനയാണ് ;” എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.
സുജിത് നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എന്റെ മൂത്ത മകൾക്ക് ഒരാഴ്ച മുൻപാണ് 18 തികഞ്ഞത്.

അതായത് ഒരു മാസം മുൻപായിരുന്നെങ്കിൽ അവളും ഒരു വോട്ടറാകുമായിരുന്നു.

കോൺഗ്രസ് മനസ്സിലാക്കേണ്ടത് അവളെ ആകർഷിക്കുന്ന ഒന്നും, ഒരു പുല്ലും നിങ്ങളുടെ കയ്യിൽ ഇല്ലെന്ന യാഥാർഥ്യമാണ്.

അവൾ‍ പിണറായി വിജയനെ നേരിട്ടു കണ്ടിട്ടുണ്ട്, ഏതാണ്ടെല്ലാം അറിയാം, ഇഷ്ടവും ബഹുമാനവുമാണ്. ശൈലജ ടീച്ചറിനോട്
ആദരവാണ്. സോഷ്യൽ മീഡിയയിലൂടെ ലെഫ്റ്റ് മുന്നോട്ടുവയ്ക്കുന്ന ഇന്റലിജൻഷ്യയുടെ ആരാധികയാണ്.ഇൻസ്റ്റയിൽ അവൾ പിന്തുടരുന്ന പലരും ലെഫ്റ്റിന്റെ പതാക വാഹകരാണ്.വർഗീയമായ എല്ലാ ചേരി തിരിവുകളെയും അവൾ നിഷ്കളങ്കമായി എതിർക്കും.

ഇപ്പുറത്തെ ആ ട്രാക്കിൽ അവൾ കാണുന്നത് ധർമജൻ ബോൾഗാട്ടിയെ ആണ്. ഒരു വിരോധവും ഞങ്ങൾ ആർക്കും അദ്ദേഹത്തോട് ഇല്ല. കോമഡി സ്റ്റാറായ ധർമജനെ ഇഷ്ടവുമാണ്.പക്ഷേ ധർമജൻ യുഡിഎഫ് സ്ഥാനാർഥി ആകുന്നോ അല്ലയോ എന്നത് കേരളത്തിലെ പുതു തലമുറയ്ക്ക് ഒരു കൺസേൺ അല്ല.

ഇരുപത്തിയൊന്നു വയസ്സിൽ ഒരു പെൺകുട്ടിയെ തിരുവനന്തപുരം മേയറാക്കിയ മുന്നണിയെ ആ പ്രായത്തിലുള്ളവർ മനസ്സിലേറ്റും. നിങ്ങളോ ഞാനോ ആ പ്രായത്തിലാണെങ്കിൽ‍ ഒന്നോർത്തു നോക്കുക.

പാത്രം അറിഞ്ഞു വിളമ്പുക മാത്രമല്ല വേണ്ടത്. പാത്രം നോക്കി പ്ലാൻ ചെയ്ത് വിളമ്പണം. അല്ലാതെ രാഹുൽ ഗാന്ധി സ്കൂബ ‍ഡൈവിങ് നടത്തിയതുകൊണ്ടോ പ്രിയങ്ക സമഭാവനയോടെ സ്ഥാനാർഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായി വിജയനെയും കെ.കെ.ശൈലജയേയും ആര്യാ രാജേന്ദ്രനെയും റിപ്ലേസ് ചെയ്യാൻ കഴിയില്ല. തൊട്ട് കൺമുന്നിൽ കാണുന്ന ബോധ്യങ്ങളിൽ തൊട്ടാണ് വോട്ട്. അല്ലാതെ അതൊരു പാക്കേജ് അവതരണത്തിന്റെ ബൈ പ്രൊഡ്കട് അല്ല.”