കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ: സി.ഐയുടെ കസേരയിൽ ഇരുന്ന എം.എൽ.എയ്ക്കു പിന്നാലെ അസഭ്യം വിളിയുമായി സി.പി.എം നേതാക്കളും; ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കമ്മ്യൂണിസ്റ്റ് രാജ്; പൊലീസുകാരെ സിപിഎമ്മുകാർ അസഭ്യം പറയുന്ന വീഡിയോ ഇവിടെ കാണാം

കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ: സി.ഐയുടെ കസേരയിൽ ഇരുന്ന എം.എൽ.എയ്ക്കു പിന്നാലെ അസഭ്യം വിളിയുമായി സി.പി.എം നേതാക്കളും; ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കമ്മ്യൂണിസ്റ്റ് രാജ്; പൊലീസുകാരെ സിപിഎമ്മുകാർ അസഭ്യം പറയുന്ന വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കുമളി: ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണോ പൊലീസുകാരാണോ എന്നു ചോദിച്ചാൽ അൽപം സംശയിക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല, അടുത്തിടെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ടു സംഭവങ്ങളാണ് കാക്കിയെ ഭരിക്കുന്നത് ചുവപ്പു സേനയാണോ എന്ന സംശയം ഇരട്ടിയാക്കുന്നത്.

 

വീഡിയോ ഇവിടെ കാണാം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://m.facebook.com/story.php?story_fbid=730451374426672&id=207496670055481

ഒരു മാസം മുൻപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെന്ന പേരിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തിയ എം.എൽ.എ ഇ.എസ് ബിജിമോൾ സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐയുടെ കസേരയിൽ കയറിയിരുന്നത് തേർഡ് ഐ ന്യൂസ് ലൈവ് വാർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിപിഎം നേതാക്കൾ പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി അസഭ്യം പറയുന്ന വീഡിയോ പുറത്തായത്.

ലോക്ക് ഡൗൺ ലംഘിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് കസ്റ്റഡിയിൽ എടുത്ത എസ്.ഐയുടെ പ്രായം പോലും നോക്കാതെ ഇയാളുടെ കാലുവെട്ടുമെന്ന ഭീഷണിയാണ് ഇവിടെ സിപിഎം നേതാക്കൾ മുഴക്കുന്നത്.
സി.പി.എം നേതാക്കൾ സ്റ്റേഷനിലെത്തി പൊലിസുകാരോട് തട്ടിക്കയറുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസുകാരെ വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. എ.എസ്.ഐ തോമസ് ഉൾപ്പടെ നാലു പൊലിസുകാരെയാണ് ഭീഷണിപ്പെടുത്തിയത്. പൊലീസുകാരുടെ തലവെട്ടുമെന്നും കാലുവെട്ടുമെന്നും ഭീഷണിപ്പെടുത്തുന്ന സംഘം കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് പൊലീസുകാരോട് മുഴക്കുന്നത്.

കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഡിവൈഎഫ്‌ഐ നേതാവ് മാനദണ്ഡങ്ങൾ ലംഘിച്ച് എത്തിയത്. ഇതേ തുടർന്നു സി.ഐ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പൊലീസ് സംഘം വാഹനം പിടിച്ചെടുത്തു. വാഹനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം കേസെടുക്കുമെന്നും 3000 രൂപ പിഴ ഈടാക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഡിവൈഎഫ്‌ഐ നേതാവിനെ അറിയിച്ചു.

ഇതിനു ശേഷമാണ് സംഭവ സ്ഥലത്ത് സിപിഎം നേതാക്കൾ അടക്കമുള്ളവർ എത്തുന്നത്. ഇവർ എത്തിയ പാടെ പൊലീസ് ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും തട്ടിക്കയറുകയുമായിരുന്നു. സിപിഎം നേതാക്കൾ യൂണിഫോമിൽ നിൽക്കുന്ന പൊലീസുകാരെ പരസ്യമായി അസഭ്യം പറഞ്ഞിട്ടും കാര്യമായ നടപടികൾ ഒന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.