കോട്ടയം ജില്ലയിൽ 161 പേർക്ക് കൊവിഡ്; 156 പേർക്കും സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 3662 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 73 പുരുഷൻമാരും 74 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
169 പേർ രോഗമുക്തരായി. 2103 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81890 പേർ കോവിഡ് ബാധിതരായി. 79584 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 10986 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം – 12
ഏറ്റുമാനൂർ – 11
ചങ്ങനാശേരി – 10
പാമ്പാടി, തലയോലപ്പറമ്പ് – 9
പാലാ – 8
ആർപ്പൂക്കര, മുത്തോലി – 6
ഈരാറ്റുപേട്ട, പള്ളിക്കത്തോട്, തലയാഴം, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി -5
പാറത്തോട്, മുണ്ടക്കയം, അകലക്കുന്നം – 4
പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, കറുകച്ചാൽ, എലിക്കുളം, ടി.വി പുരം,
ഞീഴൂർ, കുമരകം – 3
കിടങ്ങൂർ, മണിമല, മീനടം, രാമപുരം, ഭരണങ്ങാനം – 2
വെള്ളൂർ, കൂരോപ്പട, തീക്കോയി, മീനച്ചിൽ, അതിരമ്പുഴ, കരൂർ, അയ്മനം, പനച്ചിക്കാട്,
ചിറക്കടവ്, മാടപ്പളളി, തിരുവാർപ്പ്, പൂഞ്ഞാർ, പായിപ്പാട്,
മുളക്കുളം, കുറവിലങ്ങാട്,
മറവന്തുരുത്ത് – 1