play-sharp-fill
കൊച്ചി കോർപ്പറേഷനിൽ ചരിത്രം തിരുത്തിക്കുറിച്ച് ബി.ജെ.പി : സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗത്തിന് ജയം ; ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും നേടാനാകാതെ കോൺഗ്രസ്

കൊച്ചി കോർപ്പറേഷനിൽ ചരിത്രം തിരുത്തിക്കുറിച്ച് ബി.ജെ.പി : സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗത്തിന് ജയം ; ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും നേടാനാകാതെ കോൺഗ്രസ്

സ്വന്തം ലേഖകൻ

കൊച്ചി : കോർപ്പറേഷന്റെ ചരിത്രം തിരുത്തി ബി.ജെ.പി. കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗം വിജയം നേടി. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനമാണ് അമരാവതിയിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്ത് നേടിയത്.

നാലു വോട്ട് നേടിയാണ് പ്രിയ വിജയിയായത്. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമിതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.കോർപ്പറേഷൻ കൗൺസിലിൽ ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും നേടാനായില്ല എന്നതും ശ്രദ്ധേയമാണ്.പൊതുമരാമത്ത് സ്ഥിരം സമിതിയിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ആർ.എസ്.പിയിലെ സുനിത ഡിക്‌സനാണ് അദ്ധ്യക്ഷ.

അടുത്ത വർഷം മാർച്ചിൽ സുനിത ഡിക്‌സൺ കോൺഗ്രസിലെ വി.കെ. മിനിമോൾക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് നിലവിലുള്ള ധാരണ. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത് ആദ്യമായിട്ടാണ് കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും ലഭിക്കാതെ വരുന്നത്.