Saturday, April 25, 2026

ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള മൂർഖൻ അടുക്കളയിൽ ; പിടിക്കാൻ നോക്കിയപ്പോൾ ചീറ്റി ; വീട്ടുകാർ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി ; ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കായംകുളത്ത് അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി. കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിന്‍റെ വീട്ടിലാണ് പാമ്പ് കയറിയത്. വീടിന് ഉള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ് ഒളിച്ചിരുന്നത്.

13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള ആൺ ഇനത്തിപ്പെട്ട മൂർഖൻ പാമ്പ് രണ്ട് ദിവസമായി വീടിനുള്ളിൽ കയറി വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു.

അത്ഭുതകരമായിട്ടാണ് വീട്ടുകാർ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് കൊല്ലത്ത് നിന്ന് എത്തിയ റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.