
സ്വന്തം ലേഖകൻ
തിരുവനന്തപുരം :സി.എം രവീന്ദ്രൻ ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതിനായി മെനഞ്ഞടുത്ത ആശുപത്രിനാടകത്തിന് അവസാനം. രവീന്ദ്രന് ഇനി വീട്ടിൽ സുഖവാസം. ഡിസ്ചാർജ് ആയെങ്കിലും പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.ഇതിനിടെ രവീന്ദ്രനെ ഇനി പരിശോധിക്കാനുള്ളത് ഗൈനക്കോളജി ഡോക്ടർ മാത്രമെന്ന് ട്രോളുകളും ഇറങ്ങി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സി.എം.രവീന്ദ്രനെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. മെഡിക്കൽ ബോർഡ് ചേർന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം സി.എം.രവീന്ദ്രൻ തിരുവനന്തപുരത്തെ വീട്ടിലെത്തി. അതേസമയം രണ്ടാഴ്ച പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അതിനുശേഷം വിദഗ്ദപരിശോധന നടത്തും.
കഴിഞ്ഞദിവസം നടത്തിയ എം.ആർ.ഐ സ്‌കാനിൽ കഴുത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു കടുത്ത തലവേദന, ന്യൂറോപ്രശ്‌നങ്ങൾ,ശ്വാസംമുട്ടൽ തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ച് സി.എം.രവീന്ദ്രൻ ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളജിലെത്തിയത്.
ഈ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടികാണിച്ച് ഇ.ഡിയുടെ മുൻപിൽ ചോദ്യം ചെയ്യലിനുഹാജരാകാൻ സാധിക്കില്ലെന്നു രവീന്ദ്രൻ അറിയിക്കുകയായിരുന്നു.






