മുഖ്യമന്ത്രി ഇനി അഞ്ചിനെത്തും : കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താസമ്മേളനം ഇനി മുതൽ വൈകുന്നേരം അഞ്ചിന്

മുഖ്യമന്ത്രി ഇനി അഞ്ചിനെത്തും : കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താസമ്മേളനം ഇനി മുതൽ വൈകുന്നേരം അഞ്ചിന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താസമ്മേളനം ഇനിമുതൽ വൈകുന്നേരം അഞ്ചിന് നടക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സാധാരണയായി നടത്തുന്ന ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചിനും വൈകുന്നേരം നാലിന് നടക്കുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കുമായിരിക്കും നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റംസാൻ നോമ്പ് കണക്കിലെടുത്താണ് വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .വൈകുന്നേരം ആറിനും ഏഴിനും ഇടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതൽ അറ് മണിവരെ സമയത്തിലേക്ക് വാർത്താ സമ്മേളനം മാറ്റാൻ തീരുമാനിച്ചത് .

വൈറസ് ബാധയുടചെ പശ്ചാത്തലത്തിൽ ദിവസേന ആറ് മണി മുതൽ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നത്.

നോമ്പുതുറയുടെ പശ്ചാത്തലത്തിൽ ഇന്നുമുതൽ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും . കഴിഞ്ഞ ദിവസം കാപ്പാട് മാസപ്പിറവി കണ്ടതോടെ വെള്ളിയാഴ്ച മുതൽ റമദാൻ വ്രതം തുടങ്ങി.

അതേസമയം സംസ്ഥാനത്ത് വൈറസ് ബാധ പൂർണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ റമദാൻ കാലത്തും നിയന്ത്രണങ്ങൾ തുടരാൻ ധാരണയായിരുന്നു.

കൊറോണക്കാലത്തെ എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനങ്ങൾ നടക്കുന്നത്. വൈറസ് വ്യാപനനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച്, പ്രത്യേക സുരക്ഷാ സന്നാഹത്തോടെ, ഒരു ചില്ല് മറ വച്ച്, മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകിയാണ് വാർത്താസമ്മേളനം നടത്തി വരുന്നത്.